india

ആദിവാസി യുവാവിന് വെടിയേറ്റ് പരിക്ക് ; ബിജെപി എംഎല്‍എയുടെ മകനെതിരെ കേസ്

By webdesk15

August 05, 2023

മധ്യപ്രദേശിൽ ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാവിനെ നേരെ വെടിയുതിര്‍ത്ത സംഭവത്തിൽ മധ്യപ്രദേശിലെ ബിജെപി എംഎല്‍എയുടെ മകനെതിരെ പോലീസ് കേസെടുത്തു. സിഗ്രൗലി എംഎല്‍എ രാംലല്ലു വൈശിന്റെ മകന്‍ വിവേക് വൈശ് ആണ് വെടിവെയ്പ് നടത്തിയത്.വ്യാഴാഴ്ച ബുധി മായ് മന്ദിറിന് സമീപത്ത് വച്ചാണ് സൂര്യപ്രകാശ് ഖേര്‍വാര്‍ എന്ന യുവാവിനെ വിവേക് വൈശ് ആക്രമിച്ചത്. സംഭവത്തില്‍ ഖേര്‍വാറിന്റെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റു.വെടിവെയ്പ്പിന് ശേഷം വൈശ് സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞെന്നും ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിനടക്കം കേസെടുത്തതായും പൊലീസ് അറിയിച്ചു.