kerala
മേയർക്ക് കുഞ്ഞുമായി വരാം, ജീവനക്കാർ കൊണ്ടുവന്നാൽ നടപടി; ചർച്ചയായി പഴയ സർക്കുലർ
.ഇടതുപക്ഷ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജീവനക്കാര്‍ കുട്ടികളുമായി ഓഫിസിലെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഉത്തരവിറക്കിയ മുഖ്യമന്ത്രിക്ക് ഇപ്പോൾ മിണ്ടാട്ടമില്ലേയേന്നും ചിലർ ചോദിക്കുന്നു.
കൈക്കുഞ്ഞുമായി ഓഫീസ് ജോലിയില്‍ ഏര്‍പ്പെട്ട തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. മേയറെ അനുകൂലിച്ചും അഭിനന്ദിച്ചും ഇടത് സൈബർ സംഘങ്ങൾ സജീവമായപ്പോൾ ,കോൺഗ്രസ് നേതാവായ ശബരിനാഥിന്റെ ഭാര്യയും പത്തനംതിട്ട ജില്ലാ കലക്ടറുമായി ദിവ്യ എസ് അയ്യർക്കെതിരെ വിമർശനം ഉന്നയിച്ചവരാണ് ഇപ്പോൾ വാഴ്ത്തുപാട്ടുമായി വരുന്നതെന്ന വിമർശനം മറുഭാഗത്തും ഉയർന്നു.ഇപ്പോൾ ഇതിനോടൊപ്പം സര്‍ക്കാര്‍ ഓഫിസുകളില്‍ കുട്ടികളുമായി എത്തരുതെന്ന മുന്‍ ഉത്തരവും ചര്ച്ചയാകുവുകയാണ്.
ഓഫിസ് സമയം നഷ്ടപ്പെടുന്നത് ചൂണ്ടിക്കാട്ടി കുട്ടികളെ കൊണ്ടുവരുന്നത് നിയന്ത്രിച്ച് 2018 -ല്‍ ഇറക്കിയ ഒരു സര്‍ക്കാര്‍ ഉത്തരവാണിത് .ഓഫിസ് സമയത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളുമായെത്തുന്നത് നിയന്ത്രിക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഈ സർക്കുലറിൽ പറയുന്നത്. ഓഫീസ് സമയം നഷ്ടപ്പെടുന്നതിനൊപ്പം കുട്ടികളുടെ വ്യക്തിത്വ വികസനം ഹനിക്കപ്പെടുന്നതായും ഓഫീസ് ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഉത്തരവിക്കറിയത്.
മനുഷ്യാവകാശ കമ്മിഷന് മുമ്പാകെ റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം സമര്‍പ്പിച്ച പരാതിയിലായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. അതേസമയം ജനപ്രതിനിധികളുടെ കാര്യം ഉത്തരവില്‍ പറയുന്നില്ല.വിവാദങ്ങള്‍ ഏറിയ പശ്ചാത്തലത്തില്‍ ഏഴുവര്‍ഷം മുമ്പുള്ള ഉത്തരവ് തിരുത്തുമോ എന്നാണ് ഇപ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത്.ഇടതുപക്ഷ ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് ജീവനക്കാര്‍ കുട്ടികളുമായി ഓഫിസിലെത്തിയാല്‍ നടപടിയെടുക്കുമെന്ന് ഉത്തരവിറക്കിയ മുഖ്യമന്ത്രിക്ക് ഇപ്പോൾ മിണ്ടാട്ടമില്ലേയേന്നും ചിലർ ചോദിക്കുന്നു.
kerala
ട്രെയിനില്‍ കയറുന്നതിനിടെ യാത്രക്കാരന് പാളത്തിലേക്ക് വീണു; ഒരു കാല് നഷ്ടമായി
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു യാത്രക്കാരന് പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
ട്രെയിനിനും ട്രാക്കിനുമിടയില്‍ പെട്ട് അദ്ദേഹത്തിന്റെ ഒരു കാലാണ് നഷ്ടമായത്. അപകടം കണ്ട റെയില്‍വേ പൊലീസും സഹയാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റയാളെ ഉടന്‍ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
kerala
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു
ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് (നവം. 17) വീണ്ടും കുറഞ്ഞു. അവധി ദിനമായ ഇന്നലെ ഒഴികെ നോക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.
അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,083.09 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച പവന് 1,140 ഇടിഞ്ഞ് 91,720 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ, ഉച്ച എന്നീ രണ്ടു ഘട്ടങ്ങളിലായി ഗ്രാമിന് 145, പവന് 1,160 വീതം വില കുറഞ്ഞിരുന്നു. അന്നത്തെ പവന് വില 93,160 ആയിരുന്നു
kerala
ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്
മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.
അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
GULF3 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories15 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

