കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചകൾക്കിടയിലെ പ്രസംഗങ്ങളെക്കാൾ വൈറലായിരിക്കുകയാണ് പ്രധാനമന്ത്രി പ്രസംഗിക്കുമ്പോൾ ഭരണപക്ഷ അംഗങ്ങളുടെ ഉറക്കം.ലോക്സഭയിൽ മോദിയുടെ പ്രസംഗം നീണ്ടുപോയതോടെയാണ് ഭരണപക്ഷ ബെഞ്ചിലെ പല അംഗങ്ങളും ഉറങ്ങിപ്പോയത്.പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടയിലെ ഉറക്കവും അംഗങ്ങളുടെ മടുപ്പും പ്രകടമാക്കുന്ന ഇരുത്തവുമെല്ലാം വ്യക്തമാക്കുന്ന വീഡിയോകൾ പ്രതിപക്ഷം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.പ്രധാനമന്ത്രിയുടെ പ്രസംഗം മടുപ്പിക്കുന്നതാണെന്ന ക്യാപ്ഷനോടെയാണ് ആം ആദ്മി പാർട്ടി തങ്ങളുടെ ട്വിറ്റര് പേജിൽ ഉറക്ക വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ऐसी बोरिंग स्पीच दो कि खुद के ही सांसद सो जाए।#NoConfidenceMotionDebate pic.twitter.com/oRU97LDXpi
— AAP (@AamAadmiParty) August 10, 2023