kerala
സി. പി.എം സെക്രട്ടറി എം. വി ഗോവിന്ദന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ
സർക്കാരിന്റെ ദുർഭരണത്തിനും അഴിമതിക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ ഉജ്വല വിജയം. തനിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളോട് മുഖം തിരിക്കുകയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതാണ് സി. പി. എമ്മിന്റെ ദയനീയ പരാജയമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
കേരള സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാണ് പുതുപ്പള്ളിയിലുണ്ടാവുക എന്നാണ് സി. പി.എം സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞിട്ടുള്ളത്. അത് അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണെന്ന് ഡോ.എം.കെ. മുനീർ എം.എൽ.എ പറഞ്ഞു.സർക്കാരിന്റെ ദുർഭരണത്തിനും അഴിമതിക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ ഉജ്വല വിജയം. തനിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളോട് മുഖം തിരിക്കുകയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതാണ് സി. പി. എമ്മിന്റെ ദയനീയ പരാജയമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ്
കേരള സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാണ് പുതുപ്പള്ളിയിലുണ്ടാവുക എന്നാണ് സി. പി.എം സെക്രട്ടറി എം. വി ഗോവിന്ദൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ അക്ഷരാർത്ഥത്തിൽ പുലർന്നിരിക്കുകയാണ്. റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ശ്രീ ചാണ്ടി ഉമ്മൻ വിജയിച്ചിരിക്കുന്നത്. സർക്കാരിന്റെ ദുർഭരണത്തിനും അഴിമതിക്കും ജനങ്ങൾ നൽകിയ തിരിച്ചടിയാണ് ഈ ഉജ്വല വിജയം. തനിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളോട് മുഖം തിരിക്കുകയും ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനുള്ള താക്കീതാണ് സി. പി. എമ്മിന്റെ ദയനീയ പരാജയം.
ജനങ്ങളെ മതം കൊണ്ട് വേർതിരിക്കുകയും മണിപ്പൂരിലടക്കം നിരവധി ജനങ്ങളെ കൊലക്ക് കൊടുക്കുകയും ചെയ്ത ബിജെപിക്കും കണക്കിന് കൊടുത്തിട്ടുണ്ട് പുതുപ്പള്ളിയിലെ പ്രബുദ്ധ ജനത എന്നത് ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്.
ശ്രീ ഉമ്മൻ ചാണ്ടിയുടെ നിസ്വാർത്ഥ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ള അർഹിച്ച അന്ത്യോപചാരമാണ് ചാണ്ടി ഉമ്മന്റെ വിജയം.
അഭിനന്ദനങ്ങൾ ചാണ്ടി ഉമ്മൻ.
കോഴിക്കോട്: റാപ്പര്‍ വേടനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്.
നവംബര്‍ 28ന് ദോഹയില്‍ നടക്കാനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബര്‍ 12നേക്കാണ് നിലവില്‍ പരിപാടി മാറ്റിവെച്ചിരിക്കുന്നത്.
kerala
പത്തനംതിട്ടയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം; ഒരു കുട്ടി മരിച്ചു
കരുമാന്‍തോട് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.
പത്തനംതിട്ട: സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. പത്തനംതിട്ട കരുമാന്‍തോട് തൂമ്പാക്കുളത്ത് വെച്ചാണ് അപകടം. കരുമാന്‍തോട് സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ എട്ടുവയസുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.
കുട്ടികളെ കോന്നി ആശുപത്രിയിലേക്ക് മാറ്റി. സ്കൂള്‍ വിട്ടശേഷം കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടസമയം ഓട്ടോയില്‍ അഞ്ച് കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. കരുമാന്‍തോട് ശ്രീനാരയണ സ്കൂളിലെ വിദ്യാര്‍ഥികളാണ് അപടത്തില്‍ പ്പെട്ടത്. റോഡില്‍ കിടന്ന പാമ്പിനെ മറികടക്കാന്‍ ഓട്ടോ വെട്ടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി
മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ വിജിലന്‍സ് കോടതി തള്ളി. മുരാരി ബാബുവിന്റെ രണ്ടപേക്ഷകളും വിജിലന്‍സ് കോടതി തള്ളി.
2019-ലെ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ പ്രതിക്കൂട്ടിലാക്കുന്നതരത്തില്‍ രണ്ടാംപ്രതി മുരാരി ബാബു കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയത് ചെമ്പ് പാളികളാണെന്നും രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും കണ്ടിരുന്നുവെന്നും അദ്ദേഹം മൊഴി നല്‍കിയിരുന്നു.
ചെമ്പുപാളിയിലാണ് സ്വര്‍ണം പൂശിയതെന്നും എന്നാല്‍ കാലപ്പഴക്കം വന്ന് പലയിടങ്ങളിലും ചെമ്പ് തെളിഞ്ഞെന്നും അതിനാലാണ് ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയതെന്നും മുരാരി ബാബു മൊഴി നല്കി.
അതേസമയം സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് തനിക്കറിയില്ലെന്നുമാണ് മുരാരി ബാബുവിന്റെ മൊഴി. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു മുരാരി ബാബു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അതേസമയം, സ്വര്‍ണപ്പാളികള്‍ ഔദ്യോഗിക രേഖയില്‍ ചെമ്പെന്ന് എഴുതിയത് മനഃപൂര്‍വമെന്നാണ് എസ്ഐടി കണ്ടെത്തിയത്. മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം മുരാരി ബാബു ഗൂഢാലോചന നടത്തി. ബോധപൂര്‍വം തട്ടിപ്പുകള്‍ക്ക് കൂട്ടുനിന്നെന്നും തട്ടിപ്പിലൂടെ ശബരിമല ക്ഷേത്ര വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala2 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി
-
india24 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം

