india

കൂലി നമ്പർ 756 ; ഡൽഹിയിൽ പോർട്ടർമാരെ കേട്ട് രാഹുൽ ഗാന്ധി

By webdesk15

September 21, 2023

പോർട്ടർമാരെ കണ്ട് അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ ജോലി ചെയ്യുന്ന കൂലി സഹോദരങ്ങളെ കണ്ട കാര്യം രാഹുൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു.

“ഒരുപാട് നാളായി എന്റെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നു, അവരും വളരെ സ്നേഹത്തോടെ വിളിച്ചു – ഇന്ത്യയിലെ കഠിനാധ്വാനികളായ സഹോദരങ്ങളുടെ ആഗ്രഹം ഏത് സാഹചര്യത്തിലും നിറവേറ്റണം. രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലാളികൾ രാഹുൽ ഗാന്ധിയെ ചുവന്ന യൂണിഫോമും ബാഡ്ജും ധരിപ്പിച്ചു. പെട്ടി തലയിലേറ്റി രാഹുൽഗാന്ധി തൊഴിലാളികളോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങളുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് രാഹുൽ ഗാന്ധി ഇന്ന് ചുമട്ടു തൊഴിലാളികളെ കണ്ടത്.