india

പ്രതിപക്ഷ സഖ്യത്തിന്റെ പേര് ‘ഭാരത്’ ആക്കിയാൽ ബിജെപി പേരുമാറ്റ നാടകം അവസാനിപ്പിച്ചേക്കും ; പരിഹാസവുമായി ശശി തരൂർ

By webdesk15

September 06, 2023

ഇന്ത്യ-ഭാരത് നാമകരണ തർക്കത്തിൽ കേന്ദ്ര സർക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ശശിതരൂർ.പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ Alliance for Betterment, Harmony And Responsible Advancement for Tomorrow (BHARAT). എന്ന് പേരിട്ടാൽ ഒരുപക്ഷെ ഭരണകക്ഷി പേരുമാറ്റ നാടകം അവസാനിപ്പിച്ചേക്കാമെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റഫോമിൽ കുറിച്ചു.ഇന്ത്യയെ ‘ഭാരത്’ എന്ന് വിളിക്കുന്നതിൽ ഭരണഘടനാപരമായി എതിർപ്പില്ലെങ്കിലും, കണക്കാക്കാൻ കഴിയാത്ത ബ്രാൻഡ് മൂല്യമുള്ള ‘ഇന്ത്യ’യെ പൂർണ്ണമായും ഉപേക്ഷിക്കാൻ കേന്ദ്ര സർക്കാർ ഇത്രയും “വിഡ്ഢിത്തം” കാണിക്കില്ലെന്ന് താൻ പ്രതീക്ഷിക്കുന്നതായി തരൂർ ചൊവ്വാഴ്ച പറഞ്ഞിരുന്നു