News
16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം;’ബ്ലാക്ക് വെനം’ അക്കൗണ്ട് അന്വേഷണം കേന്ദ്രീകരിച്ച് പൊലീസ്
രാവിലെ 7.45ഓടെ ട്യൂഷനും തുടര്‍ന്ന് സ്കൂളിലേക്കുമായി പോയ ആദിത്യയെ പിന്നീട് പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കൊച്ചി: മാമല കക്കാട് കിണറ്റിങ്കല്‍പറമ്പില്‍ മഹേഷിന്റെ ഏകമകള്‍ ആദിത്യ (16)യെ സമീപത്തെ പാറമടയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നു. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു ആദിത്യ.
രാവിലെ 7.45ഓടെ ട്യൂഷനും തുടര്‍ന്ന് സ്കൂളിലേക്കുമായി പോയ ആദിത്യയെ പിന്നീട് പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്കൂള്‍ ബാഗും ലഞ്ച് ബോക്സും കരയില്‍ വച്ച നിലയിലായിരുന്നു. ഇവ പരിശോധിക്കുമ്പോഴാണ് നാല് പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തിയത്. ഇതില്‍ സംഗീതവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊറിയന്‍ വംശജനായ സുഹൃത്ത് ഈ മാസം 19ന് അപകടത്തില്‍ മരിച്ചുവെന്നും ആ വിഷമം സഹിക്കാനാകാത്തതിനാലാണ് ജീവന് വെടിയുന്നതെന്നും എഴുതിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതല്‍ പൊലീസ് അന്വേഷണം. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അധ്യാപകരില്‍ നിന്നും സഹപാഠികളില്‍ നിന്നും ഉള്‍പ്പെടെ മൊഴികള്‍ രേഖപ്പെടുത്തി. അടുത്ത കാലത്തായി സാമൂഹിക മാധ്യമങ്ങളിലെ കൊറിയന്‍ സംഗീതവും സിനിമയും സംബന്ധിച്ച ഉള്ളടക്കങ്ങളില്‍ ആദിത്യ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതായും വിവരമുണ്ട്.
ഇതിനിടെ ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണ് ആദിത്യ ഫോളോ ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉള്ളടക്കങ്ങളുള്ള ഈ അക്കൗണ്ടിന് നിരവധി ഫോളോവേഴ്സുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ നിരവധി പേര് അക്കൗണ്ട് അണ്‍ഫോളോ ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്റ്റ അക്കൗണ്ടുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണത്തില്‍ അലംഭാവമുണ്ടെന്ന മാതാപിതാക്കളുടെ ആരോപണത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്.പി കെ.എസ്. സുദര്ശന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്.
News
രണ്ടുദിവസത്തെ ഇടിവിന് ശേഷം വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില
പവന് 1,920 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്.
കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസത്തെ വില ഇടിവിന് പിന്നാലെ ശനിയാഴ്ച സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ഗ്രാമിന് 240 രൂപ വര്‍ധിച്ചതോടെ പവന് 1,15,680 രൂപയായി. ഒറ്റയടിക്ക് പവന് 1,920 രൂപയാണ് ഇന്നലെ മാത്രം വര്‍ധിച്ചത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 195 രൂപ കൂടി, പവന് 95,000 രൂപയ്ക്ക് മുകളിലെത്തി. 14 കാരറ്റ് സ്വര്‍ണത്തിന് പവന് 74,000 രൂപയും, 9 കാരറ്റിന് പവന് 47,720 രൂപയുമാണ് പുതിയ നിരക്ക്. വെള്ളിക്ക് ഗ്രാമിന് 275 രൂപയാണ് വില.
വെള്ളിയാഴ്ച രണ്ട് ഘട്ടങ്ങളിലായി പവന് 240 രൂപ വീതം കുറഞ്ഞിരുന്നു. വ്യാഴാഴ്ചയും വില താഴ്ന്നിരുന്നു. ഈ തിരിച്ചടികള്‍ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 1.15 ലക്ഷം രൂപ കടന്നത്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിലെ ഉയര്‍ന്ന റെക്കോര്‍ഡ് വില. ഡിസംബര്‍ 23നാണ് ആദ്യമായി സ്വര്‍ണം ലക്ഷം രൂപ കടന്നത്. പത്തു ദിവസം മുമ്പ് വില 1.17 ലക്ഷം രൂപയിലെത്തിയതിന് ശേഷം വീണ്ടും ഇടിഞ്ഞ് 1.11 ലക്ഷത്തിലെത്തിയിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ പതുക്കെ വീണ്ടും ഉയര്‍ച്ച ആരംഭിച്ചിരിക്കുന്നത്.
News
ഐഎസ്എല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹന്‍ ബഗാനും നേര്‍ക്കുനേര്‍
കൊല്‍ക്കത്ത: കാത്തിരിപ്പിന് വിരാമം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സോക്കറില്‍ ഇന്ന് മുതല്‍ പന്തുരുളുന്നു. പന്ത്രണ്ടാം സീസണ് ആരംഭിക്കുമ്പോള്‍ പതിവ് പോലെയല്ല കാര്യങ്ങള്‍. പതിനാല് ടീമുകള്‍ മാറ്റുരക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഇത് വരെയുള്ള ഫോര്‍മാറ്റ് ഹോം ആന്‍ഡ് എവേ മല്‍സരങ്ങള്‍ ആയിരുന്നെ ങ്കില്‍ മാറിയ സാഹചര്യത്തില്‍ അതില്ല. 14 ടീമുകള്‍ പരസ്പരം മാറ്റുരക്കുന്ന 91 മത്സരങ്ങള്‍.
ടേബിളില്‍ ആദ്യ സ്ഥാനത്ത് വരുന്നവര്‍ക്ക് കിരീടം. ഇന്നത്തെ ആദ്യ അങ്കത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സും എ.ടി.കെ മോഹന്‍ ബഗാനുമാണ് നേര്‍ക്കുനേര്‍. സാള്‍ട്ട് ലെക്ക് സ്റ്റേഡിയത്തില്‍ വൈകീട്ട് അഞ്ച് മുതലാണ് കളി. ഇന്ന് ഒരു മത്സരം മാത്രമാണുള്ളത്.
സാമ്പത്തിക പരാധീനതയില്‍ കാലം തെറ്റിയാണ് സീസണ് ആരംഭിക്കുന്നത്. സ്പോണ്‍സര്‍മാരില്ലാതെ വൈകിയ ചാമ്പ്യന്‍ഷിപ്പ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ സജീവ പിന്തുണയിലാണ് സാധ്യമായിരിക്കുന്നത്. സ്ഥിരമായി കളിക്കുന്ന ബെംഗളുരു എഫ്.സി, ചെന്നൈയിന് എഫ്.സി, ഈസ്റ്റ് ബംഗാള്‍, ഗോവ എഫ്.സി, ജാംഷഡ്പൂര്‍ എഫ്.സി, മുഹമ്മദന്‍സ് സ്പോര്‍ട്ടിങ്, മുംബൈ സിറ്റി എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഒഡീഷ എഫ്.സി, പഞ്ചാബ് എഫ്.സി, സ്പോര്‍ട്ടിങ് ഡല്‍ഹി എന്നിവര്‍ക്കൊപ്പം ഇത്തവണ ഐ ലീഗ് ചാമ്പ്യന്മാരായ ഇന്റര്‍ കാശിയുമുള്‍പ്പെടുന്നതാണ് മത്സരക്രമം.
അഡ്രിയാന്‍ ലുണ ഉള്‍പ്പെടെ ടീമിലെ വിദേശ സൂപ്പര്‍ താരങ്ങളെല്ലാം കൂടുമാറിയ സാഹചര്യത്തില്‍ ആഭ്യന്തര താരങ്ങളുമായാണ് മഞ്ഞപ്പട ഇത്തവണ കളിക്കുന്നത്. ഇവാന് വുകുമനോവിച്ച് എന്ന പരിശീലകന് കീഴില്‍ ലുണ, ഹോര്‍ഹെ പെരേര ഡയസ്, അല്‍വാരോ വാസ്കസ്, മാര്‍കോ ലെസ്കോവിച്ച്, നോവ സദോയി, ക്വാമെ പെപ് തുടങ്ങിയ വിദേശ താരങ്ങളുടെ നീണ്ട നിര ടീമിലുണ്ടായിരുന്നെങ്കില്‍ ഡേവിഡ് കറ്റാല പരിശീലിപ്പിക്കുന്ന നിലവിലെ സംഘ ത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ്.
വുകുമനോവിച്ച് സംഘത്തിലെ വിപിന്‍ മോഹന്‍, സച്ചിന് സുരേഷ്, ഹോര്‍മിപാം, സന്ദീപ് സിങ്, നവോച്ച സിങ് എന്നിവര്‍ നിലവില്‍ ടീമിലുണ്ട്. സെര്‍ജിയോ ലൊബേരക്ക് കീഴിലാണ് ബഗാന്. ഐ.എഫ്.എ ഷീല്‍ഡ് നേടിയതാണ് സീസണില്‍ ബഗാന്റെ വലിയ നേട്ടം. എ.ഐ.എഫ്.എഫ് സൂപ്പര്‍ കപ്പില്‍ പമ്പരാഗത വൈരികളായ ഈസ്റ്റ് ബാംഗിളിനോട് തോറ്റ് പുറത്തായിരുന്നു.
ഗോള്‍ വലയത്തില്‍ വിശാല്‍ കൈത് വരുമ്പോള്‍ മുന്‍നിരയിലെ ദിമിത്രോ പെട്രറ്റോസ്, മന്‍വീര്‍ സിംഗ്, ലി സ്റ്റണ്‍ കൊളോസോ, ജാസോണ്‍ കമിന്‍സ് തുടങ്ങിയവരെല്ലാമാണ് അപകടകാരികള്‍. മലയാളിയായ സഹല്‍ അബ്ദുള്‍ സമദ് മധ്യനിരയിലുണ്ട്. അദ്ദേഹത്തിന് ഇന്ന് ഇലവനില്‍ അവസരമുണ്ടാവും.
News
കടുത്ത ചൂട്: സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
ഈ ക്രമീകരണം മേയ് 20 വരെ പ്രാബല്യത്തില്‍ തുടരും
തിരുവനന്തപുരം: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂര്‍ മാത്രമായി ജോലിസമയം നിശ്ചയിച്ചുകൊണ്ട് തൊഴില്‍വകുപ്പ് ഉത്തരവ് പുറത്തിറക്കി.
ഈ ക്രമീകരണം മേയ് 20 വരെ പ്രാബല്യത്തില്‍ തുടരും. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 3 വരെ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കണമെന്നും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് 3ന് ആരംഭിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സമുദ്രനിരപ്പില്‍ നിന്ന് 3,000 അടിയില്‍ കൂടുതല്‍ ഉയരമുള്ളതും സൂര്യാഘാത സാധ്യത കുറഞ്ഞതുമായ പ്രദേശങ്ങളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
-
kerala2 days agoസിപിഎമ്മിനകത്ത് ഒരുപാട് നയവ്യതിയാനം സംഭവിക്കുന്നുണ്ട്: എ. സുരേഷ്
-
kerala2 days agoഎന്തിനാണ് പച്ചക്കള്ളങ്ങള്‍ പറയുന്നത്? സംസാരിക്കുന്നില്ലെന്നാണ് ഷാഫി പറഞ്ഞത്, സംഭവിച്ചത് കുടുംബത്തില്‍ ഉണ്ടാകുന്ന പോലെയുള്ള കാര്യങ്ങള്‍: വി.ഡി സതീശന്
-
More2 days agoയുഎസില്‍ വാഹനാപകടം: മരിച്ച ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം
-
india2 days ago‘മോദി ജി ഇനി എങ്കിലും കേള്‍ക്കുമോ?’: ദേശീയ പണിമുടക്കിന് പൂര്‍ണ്ണ പിന്തുണയുമായി രാഹുല്‍ ഗാന്ധി
-
india2 days agoസി.ജെ റോയിയുടെ മരണം: ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് എസ്ഐടി
-
kerala2 days agoവാജിവാഹനത്തിൽ സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ; മോഹൻലാൽ സ്വർണം നൽകാമെന്നു പറഞ്ഞു, പലരും പങ്കാളികളായി: സുരേഷ് ഗോപി
-
india2 days agoപശ്ചിമബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഗള്‍ ഭരണാധികാരികളുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യും: വിദ്വേഷ പരാമര്‍ശവുമായി സുവേന്ദു അധികാരി
-
News2 days agoകൊല്ലപ്പെട്ട ഫലസ്തീനികളുടെ അവയവങ്ങള്‍ അടിച്ചുമാറ്റാന്‍ നെതന്യാഹു അനുമതി തേടി; സോഷ്യല്‍ മീഡിയ പോസ്റ്റ്
