കൊച്ചി: ചോറ്റാനിക്കര വൊക്കേഷണല്‍ ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 16കാരി പാറമടയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് അധ്യാപകന്‍. പെണ്‍കുട്ടിക്ക് കൊറിയന്‍ ബന്ധമുണ്ടെന്ന് കരുതുന്നില്ല, പൊലീസിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടത്തിയില്ല എന്ന് അധ്യാപകന്‍ കെഎസ് ബിജു വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് അവരുടെ വ്യക്തമായ തെളിവ് ലഭിച്ചതെന്ന് അധ്യാപകര്‍ പറഞ്ഞു. മറ്റുള്ള ചില കുട്ടികള്‍ക്കൊപ്പം ഒരു അക്കൗണ്ട് ഫോളോ ചെയ്തിരുന്നെങ്കിലും പിന്നീട് അവര്‍ അതിനെ അണ്‍ഫോളോ ചെയ്തിരുന്നു. ഇത്തരത്തില്‍ ഒരുപാട് കുട്ടികള്‍ കൊറിയന്‍ ഭ്രമത്തില്‍ വീണിട്ടുണ്ട്. അവരെ ബോധവത്കരിക്കേണ്ടതുണ്ട്. സ്‌കൂള്‍ അധികാരികളും വിദ്യാഭ്യാസ വകുപ്പും കുട്ടികളുടെ മാനസികാരോഗ്യത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.