kerala

ആറാംക്ലാസ് വിദ്യാര്‍ത്ഥിക്ക് ട്യൂഷൻ സെന്ററിൽ അധ്യാപകന്റെ ക്രൂരമർദനം

By webdesk14

October 31, 2023

ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ട്യൂഷന്‍ സെന്ററില്‍ അധ്യാപകന്റെ ക്രൂരമര്‍ദനം. ശരീരത്തില്‍ പലയിടത്തും അടിയേറ്റ നിലയില്‍ കൊല്ലം പട്ടത്താനം സ്വദേശിയായ 12 വയസ്സുകാരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനിനെ സമീപിച്ചിട്ടുണ്ട്.