kerala

കോഴിക്കോട് നീന്തല്‍ പരിശീലനത്തിനിടെ 17കാരന്‍ മുങ്ങി മരിച്ചു

By webdesk17

July 13, 2025

കോഴിക്കോട് കുറ്റിച്ചിറ കുളത്തില്‍ നീന്തല്‍ പരിശീലനത്തിനിടെ 17കാരന്‍ മുങ്ങി മരിച്ചു. ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നീന്തലിന് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ആരോപണം ശക്തമാണ്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മരിച്ചത്. രാവിലെ 9.20നാണ് അപകടം സംഭവിച്ചത്.

അതേസമയം കുട്ടിയ്ക്ക് നീന്താന്‍ അറിയാമായിരുന്നുവെന്നും ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് നീന്തുന്നതിനിടെ മസില്‍ കയറിയതാണെന്നാണ് നാട്ടുകാരന്‍ പറയുന്നത്. കുളം നിറഞ്ഞുനില്‍ക്കുന്ന സമയമായിട്ടും സുരക്ഷ മാനദണ്ഡങ്ങളില്ലെന്നും ആക്ഷേപം ഉയര്‍ന്നു. ഞായറാഴ്ച ആയിരുന്നതിനാല്‍ നിരവധി കുട്ടികള്‍ നീന്തല്‍ പരിശീലനത്തിനായി കുളത്തില്‍ എത്തിയിരുന്നു.