kerala

17 വയസ്സുകാരിയുടെ മരണം: ഒരാൾ അറസ്‌റ്റിൽ

By webdesk14

February 22, 2024

എടവണ്ണപ്പാറയിൽ ചാലിയാറിലെ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ 17 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഊർ ക്കടവ് സ്വദേശി വി.സിദ്ദീഖ് അലി(43)യെ പോക്സോ നിയമ പ്രകാരം വാഴക്കാട് പൊലീസ് അറസ്‌റ്റ് ചെയ്‌തു.

തിങ്കളാഴ്‌ച രാത്രി എട്ടോടെയാണ് വീടിനു സമീപത്തെ പുഴയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 6 മണി മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനി ടെയാണ് പുഴയിൽ വീണു മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടുപേരെ കുട്ടിയെ കണ്ടെത്തിയ സ്‌ഥലത്തി നു സമീപം കണ്ടിരുന്നു. അയൽവാസികളിൽ ചിലർ അടുത്തേക്ക് ചെന്നപ്പോൾ മുഖംനൽകാതെ ബൈക്ക് ഓടിച്ചുപോയതു സംശയത്തിന് ആക്കം കൂട്ടുന്നതായും ബന്ധുക്കളുടെ പരാതിയിൽ ഉണ്ടായിരുന്നു.

പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടി കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. പാഠ്യേതര വിഷയങ്ങളിലും സജീവമായിരുന്നു.