kerala

കെഎസ്ആര്‍ടിസി ബസില്‍ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം:മധ്യവയസ്‌കന്‍ പിടിയില്‍

By webdesk11

August 09, 2023

കെഎസ്ആര്‍ടിസി ബസില്‍ 17 വയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. പത്തനംതിട്ട മൈലപ്ര സ്വദേശി പി കെ ഷിജു (42) ആണ് പിടിയിലായത്.

തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സില്‍ ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് സംഭവം. കോട്ടയത്തേക്ക് പോവുകയായിരുന്നു ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്. ഇയാളുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ആയതോടെ വിദ്യാര്‍ത്ഥി ശബ്ദം വെക്കുകയായിരുന്നു. ഇതോടെ ഇയാള്‍ ബസ്സില്‍ നിന്ന് ഇറങ്ങിയോടി. ശേഷം ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് പിടികൂടി തിരുവല്ല പൊലീസിന് കൈമാറി.