kerala

75 കാരന്‍ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍; മരിച്ചയാള്‍ക്ക് പലരുമായും സാമ്പത്തിക ഇടപാട്

By webdesk14

September 20, 2023

75 കാരനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങര മാട്ടില്‍ പള്ളി കരുവേപ്പന്‍ കുണ്ടിലെ കൊട്ടേക്കാട്ട് അബ്ദുറഹിമാന്‍ എന്ന ഇപ്പു (75) നെയാണ് വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തിലും തലയിലും മുറിപാടുള്ളതായും മരിച്ച വ്യക്തിക്ക് പലരുമായും സാമ്പത്തിക ഇടപാട് ഉള്ളതാണെന്നും പൊലീസ്.

ചൊവ്വാഴ്ച രാത്രി 2 മണിയോടെ അബ്ദുറഹിമാനെ കാണായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് രാവിലെ 7 മണിക്ക് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരെത്തി മൃതദേഹം കരക്കു കയറ്റുകയായിരുന്നു. ഇദ്ദേഹം ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കുളത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.