ജമ്മു: സര്‍ക്കാര്‍ ഓഫീസില്‍ മേല്‍ഉദ്യോഗസ്ഥന്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പണിയില്ലാതായത് 18 ഉദ്യോഗസ്ഥര്‍ക്ക്. ജമ്മുകശ്മീരിലെ സര്‍ക്കാര്‍ ഓഫീസിലാണ് മേല്‍ഉദ്യോഗസ്ഥന്‍ മിന്നല്‍ പരിശോധന നടത്തിയത്. ഇതോടെ ഡ്യൂട്ടിയില്‍ ഹാജരാകാതെ മുങ്ങി നടന്ന 18 ഉദ്യോഗസ്ഥര്‍ പിടിയിലാവുകയായിരുന്നു. ഇവര്‍ക്ക് ഉടന്‍ സസ്‌പെന്‍ഷന്‍ നല്‍കുകയായിരുന്നു. മതിയായ രേഖകള്‍ സമര്‍പ്പിക്കാതെ അവധിയെടുത്തതിനാണ് ഇവര്‍ക്കെതിരെ ജില്ലാ ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ ഭവാനി രാഖ് വാള്‍ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ ഔദ്യോഗിക അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. നടപടിയുടെ ഭാഗമായി ഹാജരാകാതിരുന്ന ദിവസങ്ങളിലെ ശമ്പളം വെട്ടികുറക്കാനും നിര്‍ദേശം നല്‍കി.