തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടിയുടെ അഴിമതി നടന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. സങ്കല്‍പ്പിക്കാനാവാത്ത അഴിമതിയാണ് കോര്‍പ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയതെന്ന് എസ്എഫ്‌ഐഒ കണ്ടെത്തല്‍. ചെലവുകള്‍ കൂടുതലാക്കി കാണിച്ച് അഴിമതിപ്പണം കണക്കില്‍പ്പെടുത്തുകയാണ് ചെയ്തതെന്ന് കേന്ദ്രം ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
കെഎസ്‌ഐഡിസിയുടെ ഓഹരി പങ്കാളിത്തം സിഎംആര്‍എല്ലില്‍ ഉള്ളതിനാല്‍ പൊതുതാത്പര്യ പരിധിയില്‍ വരും. അതുകൊണ്ട് തന്നെ കമ്മീഷന്‍ ഉത്തരവ് വന്നതുകൊണ്ട് മറ്റു നടപടികള്‍ പാടില്ലെന്ന വാദം നിലനില്‍ക്കില്ല. നിയമം അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാനാവുമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി. ചരക്ക് നീക്കത്തിനും മാലിന്യ നിര്‍മാര്‍ജനത്തിനും കോടികള്‍ ചെലവിട്ടെന്നും വ്യാജ ബില്ലുകളുണ്ടാക്കിയെന്നും കേന്ദ്രവും ആദായനികുതി വകുപ്പും വ്യക്തമാക്കി.