india

കോറമണ്ഡല്‍ എക്‌സപ്രസില്‍ ചെന്നൈയിലേക്ക് ബുക്ക് ചെയ്തത് 867 പേര്‍

By webdesk13

June 03, 2023

അപകടത്തില്‍പ്പെട്ട ഷാലിമാര്‍ – ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസില്‍ ചെന്നൈയിലേക്ക് എത്താനായി 867 പേര്‍ ബുക്ക് ചെയ്തിരുന്നതായി ദക്ഷിണ റയില്‍വേ ഡിആര്‍എം അറിയിച്ചു. ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യാത്ര ചെയ്ത കര്‍ണാടകയില്‍ നിന്നുള്ള ആരും അപകടത്തില്‍പ്പെട്ടതായി അറിവില്ലെന്ന് ബംഗളൂരു റയില്‍വേ എഡിജിപി ശശികുമാര്‍ പറഞ്ഞു. ചിക്കമഗളൂരുവില്‍ നിന്ന് ഛത്തീസ്ഗഡിലേക്ക് തീര്‍ഥാടനത്തിന് പോയ 120 അംഗ സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.