തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 കാരിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വിദഗ്ധ ചികിത്സക്കായാണ് ഇന്നലെയാണ് ശ്രീക്കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ട്രെയിന്‍ യാത്രക്കിടെ സുരേഷ് കുമാര്‍ എന്ന പ്രതിപെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു.