india

ഉച്ചഭക്ഷണത്തില്‍ ചത്ത പാമ്പ്; നിരവധി കുട്ടികള്‍ ആശുപത്രിയില്‍

By webdesk18

May 02, 2025

ബിഹാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് വീണ ഉച്ചഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം. പട്ന ജില്ലയിലെ മൊകാമ സര്‍ക്കാര്‍ സ്‌കൂളിലെ ഭക്ഷണത്തിലാണ് ചത്ത നിലയില്‍ പാമ്പിനെ കിട്ടിയത്. കഴിഞ്ഞ 26-നാണ് സംഭവം. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കാനാണ് എന്‍എച്ച്ആര്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളും അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ചത്ത പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് കുട്ടികള്‍ ഭക്ഷണം വേണ്ടെന്ന് പറഞ്ഞെങ്കിലും സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ച് കഴിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. 500 കുട്ടികള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. കുട്ടികളുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും രക്ഷിതാക്കളും ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു.