ആലപ്പുഴ അര്‍ത്തുങ്കലില്‍ വള്ളത്തില്‍ നിന്ന് കടലില്‍ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. മീന്‍ പിടിക്കുന്നതിനിടെ വള്ളം തിരമാലയില്‍പെട്ട് തെറിച്ചു വീണ് ചേര്‍ത്തല തെക്ക് തുമ്പോളിശ്ശേരി പോള്‍ ദേവസ്തി ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ദേവസ്തി മീന്‍പിടിക്കാനായി പോയത്. കടലില്‍ വീണ ദേവസ്തിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം,സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളതീരത്തെ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസര്‍കോഡ്,കണ്ണൂര്‍,കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. വയനാട്,മലപ്പുറം,പാലക്കാട്,തൃശൂര്‍,ഇടുക്കി,എറണാകുളം,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ടാണ്. മറ്റന്നാള്‍ മുതല്‍ മഴയ്ക്ക് ശമനമുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.