kerala

പത്തനംതിട്ടയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

By webdesk18

April 06, 2025

പത്തനംതിട്ടയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ആറന്മുള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടി

മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മുത്തശ്ശി ആശുപത്രിയില്‍ ബന്ധുവിന് കൂട്ടിരിക്കേണ്ടതിനാല്‍ പെണ്‍കുട്ടിയെ പരിചയക്കാരുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടി പീഡനത്തിനിരയായത്. വീട്ടിലുണ്ടായിരുന്ന സ്ത്രീ സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡനം നടന്നതായി തെളിഞ്ഞത്.