india

ലണ്ടനില്‍ പഠനത്തിനു പോയ പെണ്‍കുട്ടി ബ്രസീല്‍ പൗരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

By webdesk14

June 14, 2023

ബ്രസീല്‍ സ്വദേശിയുടെ കുത്തേറ്റ് 27 കാരിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലണ്ടനിലെ വെംബ്ലിയില്‍ കൊല്ലപ്പെട്ടു. കോന്തം തേജസ്വിനി എന്ന യുവതിയാണ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. യുവതി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. അക്രമണത്തില്‍ പരിക്കേറ്റ സുഹൃത്ത് അഖിലയെ മെട്രോപൊളിറ്റന്‍ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരാഴ്ച മുന്‍പാണ് തേഡസ്വിനി സുഹൃത്തുക്കള്‍ക്കൊപ്പം താമസം മാറിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഉപരിപഠനത്തിനായി തേജസ്വിനി ലണ്ടനിലേക്കു എത്തിയത്.