തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഒരു വീട്ടില്‍ വിദ്യാര്‍ഥികളുടെ സംഘം കയറി ആക്രമണം നടത്തി. സംഭവത്തില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്ക് സംഭവിച്ചു.
തുണ്ടത്തില്‍ സ്ഥിതിചെയ്യുന്ന മാധവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളാണ് വീടു കയറി ആക്രമണത്തില്‍ നേതൃത്വം നല്‍കിയതായി വിവരം.
ഇന്ന് ഉച്ചയ്ക്ക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം നടന്നതും, അതിനു പിന്നാലെയാണ് രാത്രി ഒരു സംഘം വീടു കയറി ആക്രമിച്ചത്. 15 ഓളം വിദ്യാര്‍ഥികളുള്ള സംഘം ബൈക്കിലെത്തിയെന്ന് പൊലീസ് അറിയിച്ചു.
പോത്തന്‍കോട് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.