crime

വീട്ടില്‍ ‘മിനി ബാര്‍’, ബെവ്‌കോയില്‍ നിന്നും മദ്യം വാങ്ങി അവധി ദിവസം ഇരട്ടി വിലയ്ക്ക് വില്‍ക്കും; അറസ്റ്റ്

By webdesk14

August 03, 2023

വീട്ടില്‍ മിനി ബാര്‍ നടത്തിയിരുന്നയാള്‍ പിടിയില്‍. നിരണം സ്വദേശി ടിഎസ് സജീവനെ (52) ആണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും അര ലിറ്ററിന്റെ 113 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും പിടിച്ചെടുത്തു.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നിന്നു പലപ്പോഴായി മദ്യം വാങ്ങി സൂക്ഷിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. പിന്നീട് അവധി ദിവസങ്ങളില്‍ ഇരട്ടി വിലയ്ക്കാണു വിറ്റിരുന്നത്. വീടിന്റെ പരിസരത്തു നിന്നു തന്നെയാണ് 40 കുപ്പി മദ്യം പരിശോധനയില്‍ ലഭിച്ചത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ചാക്കില്‍കെട്ടി വച്ചിരുന്ന 73 കുപ്പി മദ്യവും കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.