crime

 യുവാവ് പട്ടാപകൽ ഭാര്യാ മാതാവിനെ വെട്ടിക്കൊന്നു

By webdesk14

April 02, 2024

കൊണ്ടോട്ടി: മദ്യലഹരിയിൽ യുവാവ് പട്ടാപ്പകൽ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. വണ്ടൂർ നടുവത്ത് തങ്ങൾപ്പടിക്കു സമീപം സൽമത്ത് (52) ആണ് കൊല്ലപ്പെട്ടത്. മകൾ സജ്‌നയുടെ ഭർത്താവ് കൊണ്ടോട്ടി സ്വദേശി സമീർ (40) ആണ് കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകിട്ട് 6:00 മണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ സമീർ വെട്ടുകത്തിയുപയോഗിച്ച് സൽമത്തിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. സൽമത്ത് സംഭവ സ്ഥലത്തു വച്ചുതന്നെ മരിച്ചു. ഭാര്യയുടെ വീട്ടിൽ താമസിച്ചു വരുകയായിരുന്ന സമീർ നിരന്തരം വീട്ടുകാരുമായി വഴക്കിട്ടിരുന്നതായി പറയുന്നു.

മകളെ വെട്ടാൻ ശ്രമിക്കുന്നത് തടയുമ്ബോഴാണ് സല്‍മത്തിന് വെട്ടേറ്റത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നു പോലീസ് പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോർച്ചറിയിലേക്ക് മാറ്റി.