india

സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കേ തിളച്ച പാലില്‍ വീണ് ഒന്നര വയസുകാരി മരിച്ചു

By nazmiya nazreen

September 26, 2025

ആന്ധ്രയില്‍ സ്‌കൂളില്‍ കളിച്ചുകൊണ്ടിരിക്കേ തിളച്ച പാലില്‍ വീണ് ഒന്നര വയസുകാരി മരിച്ചു. ആന്ധ്രയിലെ അനന്തപൂരില്‍ അംബേദ്കര്‍ ഗുരുകുല്‍ സ്‌കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണിയുടെ മകള്‍ അക്ഷിതയാണ് മരിച്ചത്. സ്‌കൂളിലെ ജീവനക്കാരിയായ കൃഷ്ണവേണി കുട്ടികള്‍ക്ക് കൊടുക്കാനുള്ള പാല്‍ ചൂടാറാന്‍ വലിയ പാത്രത്തില്‍ വെച്ചിരുന്നു. കളിച്ചുകൊണ്ടിരിക്കെ ഇതിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. കുട്ടിയുമായാണ് അമ്മ സ്ഥിരം സ്‌കൂളില്‍ വരാറുള്ളത്.

ചൂടുള്ള പാലില്‍ വീണതോടെ കുഞ്ഞിന്റെ ശരീരമാസകലം പൊള്ളലേറ്റു. അമ്മയും സ്‌കൂള്‍ അധികൃതരും കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചൂടുള്ള പാലില്‍ വീഴുന്നതും കുഞ്ഞ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.