ഡല്‍ഹി: കവര്‍ച്ച ശ്രമത്തിനിടെ ബോളിവുഡ് താരം സൈഫ് അലി ഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ താരം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ താരം ഐസിയുവില്‍ തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സൈഫിന്റെ പങ്കാളിയും ബോളിവുഡ് താരവുമായ കരീന കപൂര്‍ പറഞ്ഞിരുന്നു.അതേസമയം, അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. ബാന്ദ്ര പൊലീസിനൊപ്പം മുംബൈ ക്രൈംബ്രാഞ്ചും കേസ് അന്വേഷിക്കുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സെയ്ഫ് അലി ഖാന് മുംബൈയിലെ ബാന്ദ്രയിലെ വസതിയല്‍ വെച്ച് കുത്തേല്‍ക്കുന്നത്.