kerala

ബസ് യാത്രക്കിടെ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

By webdesk13

October 18, 2023

സ്വകാര്യ ബസില്‍ യാത്ര ചെയ്യവേ തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. യാത്രക്കിടെ ബസില്‍ നിന്നും തല പുറത്തേക്ക് ഇട്ടപ്പോഴായിരുന്നു അപകടം സംഭവിച്ചത്. മന്നിപ്പാടി സ്വദേശി മന്‍വിത് (15) ആണ് മരിച്ചത്.

ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. കാസര്‍കോട് കറന്തക്കാട് ആയിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടം സംഭവിച്ച ഉടനെ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.