മലപ്പുറം നിലമ്പൂരില്‍ പനി ബാധിച്ച് ആദിവാസി ബാലിക മരിച്ചു. പാലക്കയം ഉന്നതിയിലെ അജിത്– സൗമ്യ ദമ്പതികളുടെ മകള്‍ സനോമിയ (3)യാണ് മരിച്ചത്.
കുട്ടിയെ ഇന്ന് രാവിലെ പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു.