Video Stories

വയനാട്ടില്‍ കാട്ടാന സ്‌കൂട്ടര്‍ തകര്‍ത്തു; യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

By webdesk13

April 18, 2023

വയനാട് വേലിയമ്പത്ത് സ്‌കൂട്ടര്‍ യാത്രക്കാരനു നേരെ കാട്ടാനയുടെ ആക്രമണം. രാവിലെ ആറരയോടെയാണ് ഇളവുങ്കല്‍ സണ്ണിക്ക് നേരെ ആക്രമണം ഉണ്ടായത്. ഇടവഴിയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയ ആന സണ്ണിയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ആക്രമണത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നു.

സണ്ണി തലനാരിഴയ്ക്ക് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സമീപത്തെ വനമേഖലയില്‍ നിന്നും ജനവാസ മേഖലയിലേക്ക് ആനയിറങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.