kerala

കൊച്ചി മെട്രോ സ്‌റ്റേഷന്‍ ട്രാക്കില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു

By webdesk18

August 07, 2025

കൊച്ചി വടക്കെകോട്ട മെട്രോ സ്‌റ്റേഷന്‍ ട്രാക്കില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് നിസാര്‍ വടക്കെക്കോട്ട മെട്രോ സ്‌റ്റേഷനില്‍ ആലുവ ഭാഗത്തേക്കുള്ള പ്ലാറ്റ് ഫോമില്‍ എത്തിയത്. സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് നിസാര്‍ ട്രാക്കിന്റെ സുരക്ഷാ ഭിത്തിയിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെ ട്രാക്കിലൂടെയുള്ള വൈദ്യുതി ബന്ധം ഓഫാക്കി. എന്നാല്‍ പൊലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയ ശേഷം അനുനയ ശ്രമങ്ങള്‍ നടക്കുന്നതിനിടെ നിസാര്‍ താഴത്തേക്ക് ചാടുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.