kerala

ആലപ്പുഴയില്‍ വാഹന ഷോറൂമില്‍ അപകടം; തൊഴിലാളി മരിച്ചു

By webdesk14

November 08, 2023

ആലപ്പുഴയില്‍ മഹീന്ദ്ര ഷോറൂമില്‍ അപകടമുണ്ടായതിനെ തുടര്‍ന്ന് തൊഴിലാളി മരിച്ചു. തലവടി സ്വദേശി യദുവാണ് മരിച്ചത്. സര്‍വീസ് സെന്ററില്‍ ജീപ്പ് കഴുകുന്നതിനിടെയാണ് അപകടമുണ്ടായത്. സര്‍വീസ് കഴിഞ്ഞ ശേഷം കാര്‍ എടുക്കുമ്പോള്‍ വണ്ടി ഗിയറില്‍ ആണെന്നറിയാതെ സ്റ്റാര്‍ട്ട് ചെയ്തു. തുടര്‍ന്ന് വാഹനം തൊട്ടു മുന്നിലുണ്ടായിരുന്ന തൊഴിലാളികളെ ഇടിക്കുകയായിരുന്നു.

യദുവിനെ ഇടിച്ച് തെറിപ്പിച്ച ശേഷം ഷോറൂമിന്റെ ഭിത്തിയടക്കം തകര്‍ത്ത് കാര്‍ മുന്നോട്ട് പോയി. ഷോറൂമിലെ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി വികാസാണ് കാര്‍ ഓടിച്ചത്. ഇയാള്‍ക്ക് ഡ്രൈവിങ്ങ്‌ ലൈസന്‍സ് ഇല്ല എന്നാണ് ലഭിക്കുന്ന വിവരം.