Health

ബസും കാറും കൂട്ടിയിടിച്ച് തൃശ്ശൂരില്‍ നാല് മരണം

By webdesk14

December 26, 2022

തൃശൂര്‍ എറവ് സ്‌കൂളിന് സമീപം കാറും ബസും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന കുടുംബമാണ് അപകടത്തില്‍ മരണപ്പെട്ടത്. എല്‍തുരുത്ത് സ്വദേശികളായ വിന്‍സെന്റ്(61), ഭാര്യ മേരി(56), മക്കള്‍ തോമസ്, ജോര്‍ജി എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 12.45 നാണ് അപകടമുണ്ടായത്.

കാഞ്ഞാണിയില്‍ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറും വാടാനപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. രണ്ടുപേരെ തൃശൂര്‍ നഗരത്തിലെ അശ്വിനി ആശുപത്രിയിലും രണ്ട് പേരെ ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലുപേരുടെയും മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.