Video Stories

ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം

By webdesk13

April 15, 2023

താനൂരില്‍ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം, തീപിടിച്ച ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസ് (25) ആണ് മരണപെട്ടത്. നിയന്ത്രണം വിട്ട ലോറി ഇലക്ട്‌റിക്ക് പോസ്റ്റിലിടിച്ചു തുടര്‍ന്ന് വാഹനങ്ങള്‍ക്ക് തീ പിടിച്ചു. അപകടത്തില്‍പ്പെട്ടത് പരപ്പനങ്ങാടിയില്‍ നിന്ന് വന്ന ബൈക്കും തിരൂരില്‍ നിന്ന് വന്ന ലോറിയുമാണ്.

താനൂര്‍ സ്‌കൂള്‍പടിയില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലോറി ആദ്യം ബൈക്കിലിടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് ലോറിയുടെ ഡീസല്‍ ടാങ്കിലും ഇടിച്ചത്. ഇതോടെയാണ് വാഹനത്തിന് തീപിടിച്ചത്.

ബൈക്ക് യാത്രികന് തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിട്ടുണ്ട്. തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ലോറിയിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. തീപിടിച്ച ഉടനെ നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബൈക്ക് പൂര്‍ണമായും ലോറി ഭാഗികമായും കത്തിയിട്ടുണ്ട്.