Film

യൂട്യൂബര്‍ ‘ചെകുത്താന്’ എതിരെ മാനനഷ്ടകേസുമായി നടന്‍ ബാല

By webdesk14

August 09, 2023

യൂട്യൂബര്‍ക്കെതിരെ മാനനഷ്ടകേസ് നല്‍കാനൊരുങ്ങി നടന്‍ ബാല. അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് കാട്ടി ‘ചെകുത്താന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സിന് ബാല വക്കീല്‍ നോട്ടീസ് അയച്ചു. വീട് കയറി ആക്രമിച്ചെന്നത് തെറ്റായ പ്രസ്താവനയാണ്. ഇത് മൂന്ന് ദിവസത്തിനകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

തനിക്കെതിരെ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും നടത്തിയ പരാമര്‍ശങ്ങള്‍ അതേ പ്ലാറ്റ്‌ഫോമുകളിലൂടെ തന്നെ പിന്‍വലിക്കണമെന്നാണ് ബാലയുടെ ആവശ്യം. തനിക്കെതിരെ, ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്‌സ് ഗൂഢാലോചന നടത്തിയെന്നും തത്ഫലമായി തന്റെ പ്രശസ്തിക്ക് കോട്ടം തട്ടിയെന്നും ബാല പരാതിയില്‍ പറഞ്ഞു.