Film

നടൻ വിജയ്ക്ക് നേരെ ചെരുപ്പേറ്

By webdesk14

December 29, 2023

ചെന്നൈ: ഇളയദളപതി വിജയ്ക്കുനേരെ ചെരിപ്പേറുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അന്തരിച്ച നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയപ്പോഴാണ് സംഭവം. നടൻ വിജയ്‌ക്കു നേരെ ചെരുപ്പ് എറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിജയകാന്തിന് അന്തിമോപചാരമർപ്പിച്ച് വാഹനത്തിലേക്ക് കയറുമ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്നും ആരോ ഒരാൾ വിജയ്‌യുടെ നേരെ ചെരുപ്പ് എറിഞ്ഞത്.

https://twitter.com/BelfortVottor/status/1740468108144631929

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ഡിസംബർ 28ന് രാവിലെയാണ് അന്തരിച്ചത്. വിജയകാന്തിന്റെ മൃതദേഹം ഇന്ന് വൈകിട്ട് 4.45ന് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഡിഎംഡികെ ആസ്ഥാനത്ത് സംസ്കരിക്കും. വിവിധ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും പൊതുജനങ്ങളും വിജയകാന്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നുണ്ട്. ഗുരുതുല്യനായ വ്യക്തിയായിരുന്നു വിജയ്ക്ക് വിജയകാന്ത്.