kerala

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By webdesk18

June 09, 2025

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകും. നാളെ നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 24നാണ് ഇക്കുറി കാലവര്‍ഷം എത്തിയത്. മെയ് 24 മുതല്‍ 31 വരെയുള്ള ഏഴ് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.