ബിരിയാണി കഴിച്ചിട്ട് പണം നല്‍കാതിരിക്കുകയും ഹോട്ടല്‍ ജീവനക്കാരനെ മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഷഹ്‌ദോലിലെ റാസ ഹൈദരാബാദി ഹോട്ടല്‍ ജീവനക്കാരനായ പ്രകാശ് രാജിനെ മര്‍ദിച്ച കേസിലാണ് അങ്കിത്, അനുരാഗ്, ബാബു, യാഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയായിരുന്നു കേസിനാസ്പാദമായ സംഭവം.
शहडोल- #होटल में खाना खाने को लेकर #विवाद, पैसे मांगने पर कर्मचारी को बेरहमी से पीटा, CCTV में कैद घटना, पुलिस ने मामला दर्ज कर आरोपियों को किया गिरफ्तार, बुढार थाना क्षेत्र के रीजनल कॉलोनी की घटना#MPnews #Shahdol #marpeet #vivad #hotel pic.twitter.com/BKYQZysqlg
— News18 MadhyaPradesh (@News18MP) April 18, 2023
ഭക്ഷണം കഴിച്ചതിന് പിന്നാലെ ഹോട്ടല്‍ ജീവനക്കാരന്‍ ഇവര്‍ക്ക് ബില്‍ കൈമാറി. എന്നാല്‍ പണം നല്‍കില്ലെന്നായിരുന്നു സംഘത്തിന്റെ മറുപടി. പണം അടയ്ക്കണമെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ ആവര്‍ത്തിച്ചതോടെ നാലംഗസംഘം യുവാവിനെ മര്‍ദിക്കുകയായിരുന്നു. വടിയും കസേരയും ഉപയോഗിച്ചായിരുന്നു ക്രൂരമര്‍ദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു.
ആക്രമണത്തിന് പിന്നാലെ പ്രതികളായ 4പേരും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞിരുന്നു. മര്‍ദനമേറ്റ ഹോട്ടല്‍ ജീവനക്കാരന്‍ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.