kerala

‘ക്വട്ടേഷന്‍ നടപ്പാക്കിയവര്‍ക്ക് പട്ടിണി, നല്‍കിയവര്‍ക്ക് ജോലി; സിപിഎമ്മിനെതിരെ ആകാശ് തില്ലങ്കേരി

By webdesk14

February 15, 2023

സിപിഎം നേതൃത്വത്തിനെതിരെ ആരോപണവുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയാണ് ആകാശ് ആരോപണവുമായി വന്നിരിക്കുന്നത്. ‘ക്വട്ടേഷന്‍ ആഹ്വാനം ചെയ്തവര്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ ജോലി നടപ്പാക്കിയവര്‍ക്ക് പട്ടിണിയും, പടിയടച്ച് പിണ്ഠം വെക്കലും പ്രതിഫലമെന്ന് ആകാശ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഷുഹൈബ് വധക്കേസിലും കൂടാതെ സ്വര്‍ണക്കടത്ത് കേസിലും പ്രതിയായ ആകാശ് തില്ലങ്കേരി നയിക്കുന്ന ഒരു ടീമും പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗവും തമ്മില്‍ വലിയ അകല്‍ച്ചയിലാണ് ഇപ്പോഴുള്ളത്.

ക്വട്ടേഷന് ആഹ്വാനം നല്‍കിയവര്‍ കേസുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കിയില്ല. പാര്‍ട്ടി സംരക്ഷിക്കാതിരുന്നപ്പോള്‍ ക്വട്ടേഷന്‍ അടക്കം മറ്റ് വഴികള്‍ തെരെഞ്ഞെടുക്കേണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാര്‍ട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചരിക്കേണ്ടി വന്നത്. പാട്ടിയിലെ ഊതി വീര്‍പ്പിച്ച ബലൂണുകളെ പച്ചക്ക് നേരിടുമെന്നും തില്ലങ്കേരി ഭീഷണിപ്പെടുത്തി.