കാസര്‍കോട്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. പള്ളിക്കര പാക്കം ചെര്‍ക്കാപ്പാറ സ്വദേശിയായ സുരേഷിനെയാണ് ബേക്കല്‍ പൊലീസ് പിടികൂടിയത്. ബേക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ പഠിക്കുന്ന 17 കാരിയാണ് പീഡനത്തിനിരയായത്.
കൗണ്‍സലിങ്ങിനിടെ പെണ്‍കുട്ടി വിവരങ്ങള്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാണത്തൂര്‍ സ്വദേശിയായ അനസിനെ നേരത്തെ തന്നെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. ഇയാളെ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തിരുന്നു. പുതിയ വിവരങ്ങള്‍ പുറത്തുവന്നതോടെ കേസില്‍ മറ്റൊരാളായ സുരേഷിനെയും പിടികൂടുകയായിരുന്നു.