kerala

മുതലപ്പൊഴിയിൽ വീണ്ടും അപകടം; രണ്ട് വള്ളങ്ങൾ മറിഞ്ഞു, മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

By webdesk14

August 20, 2024

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടം. രണ്ട് വള്ളങ്ങൾ രാവിലെ മറിഞ്ഞു. വള്ളങ്ങളിലുണ്ടായിരുന്ന ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ ആറരയോടെയാണ് ആദ്യ വള്ളം മറിഞ്ഞത്. ഒരു മണിക്കൂറിന് പിന്നാലെ രണ്ടാമത്തെ വള്ളവും മറിഞ്ഞു. പെരുമാതുറയിലെയും പുതുക്കുറിച്ചിയിലെയും വള്ളങ്ങളാണ് മറിഞ്ഞത്.