india

ഇനിയൊരു ഭീകരാക്രമണമുണ്ടായാല്‍ തുറന്ന യുദ്ധമായി കണക്കാക്കും, ശക്തമായി നേരിടും; താക്കീത് നല്‍കി ഇന്ത്യ

By webdesk18

May 10, 2025

ഇനിയും ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിച്ചാല്‍ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യ. ഇനി ഒരു ഭീകരാക്രമണം ഉണ്ടായാല്‍ അത് തുറന്ന യുദ്ധമായി കണക്കാക്കുമെന്നും ശക്തമായി നേരിടുമെന്നും ഇന്ത്യ പാകിസ്താന് താക്കീത് നല്‍കി.

ഇതിനിടെ, ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. സംയുക്ത സേനാ മേധാവിയും സേനാ തലവന്‍മാര്‍ എന്നിവര്‍ ഉന്നതതല യോഗം ചേര്‍ന്നു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ജനവാസ മേഖലകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കി പാക് ആക്രമണം തുടരുകയാണ്. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന പാകിസ്താനെ നേരിടാന്‍ സജ്ജമെന്ന് ഇന്ത്യന്‍ സേന അറിയിച്ചു.

നിലവില്‍ ജമ്മുവില്‍ പലയിടങ്ങളിലായി ഷെല്ലാക്രമണം തുടരുകയാണ്. ജമ്മു കശ്മീരിലെ ശംഭു ക്ഷേത്രത്തിന് സമീപത്തും പാകിസ്താനും ഷെല്ലാക്രമണം നടത്തി. ഈ ആക്രമണത്തില്‍ ഒരു വീട് തകര്‍ന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.