Connect with us

News

ബാലണ്‍ ദ ഓര്‍ പ്രഖ്യാപനം ഇന്ന്: ഡെംബലെയോ യമാലോ?

ഇന്ത്യന്‍ സമയം രാത്രി 12.30നാണ് പുരസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക.

Published

on

പാരിസ്: ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ വ്യക്തിപരമായ ബഹുമതിയായ ബാലണ്‍ ദ ഓര്‍ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യന്‍ സമയം രാത്രി 12.30ന് ആരംഭിക്കുന്ന ചടങ്ങില്‍ മികച്ച പുരുഷ, വനിത താരങ്ങള്‍ക്കൊപ്പം യുവതാരത്തിനുള്ള കോപ്പ ട്രോഫി, ഗോള്‍കീപ്പര്‍ക്കുള്ള യാഷിന്‍ ട്രോഫി തുടങ്ങി വിവിധ പുരസ്‌കാരങ്ങളും പ്രഖ്യാപിക്കും.

പിഎസ്ജിയുടെ ഉസ്മാന്‍ ഡെംബലെയും ബാഴ്‌സലോണയുടെ കൗമാരതാരം ലാമിന്‍ യമാലുമാണ് പ്രധാന സാധ്യതക്കാര്‍. എംബാപ്പെ, വിനീഷ്യസ് ജൂനിയര്‍, മുഹമ്മദ് സലാ തുടങ്ങിയവര്‍ പട്ടികയിലുണ്ടെങ്കിലും എട്ടുതവണ ജേതാവായ മെസ്സിയുടെയും അഞ്ചുതവണ നേടിയ റൊണാള്‍ഡോയുടെയും പേരില്ല. കഴിഞ്ഞ വര്‍ഷം വിജയിച്ച റോഡ്രി ഉള്‍പ്പെടെ മുന്‍ ജേതാക്കള്‍ ആരും ഇത്തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടില്ല.

 

Trending