News

ബാലണ്‍ ദ’ഓര്‍: ഡെംബലെയ്ക്ക് പുരസ്‌കാരം; യുവതാര പുരസ്‌കാരം യമാലിന്

By webdesk17

September 23, 2025

പാരീസ്: പിഎസ്ജിയുടെ ഫ്രഞ്ച് താരമായ ഒസ്മാന്‍ ഡെംബലെയാണ് ഈ വര്‍ഷത്തെ ബാലണ്‍ ദ’ഓര്‍ ജേതാവ്. ബാഴ്‌സലോണയുടെ കൗമാര താരം ലാമിന്‍ യമാല്‍ രണ്ടാം സ്ഥാനത്ത്.

വനിതകളില്‍ ബാഴ്‌സലോണയുടെ ഐറ്റാന ബോണ്‍മാറ്റി തുടര്‍ച്ചയായി രണ്ടാം തവണയും ജേതാവായി. ആഴ്‌സണലിന്റെ മരിയോന കാല്‍ഡെന്റി രണ്ടാം സ്ഥാനത്ത് എത്തി.

ഡെംബലെ 53 മത്സരങ്ങളില്‍ 35 ഗോളും 16 അസിസ്റ്റും നേടി പിഎസ്ജിക്ക് ലീഗ് കപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സമ്മാനിച്ചത് നിര്‍ണായകമായി. യമാല്‍ 18 ഗോളും 25 അസിസ്റ്റും നേടി ബാഴ്സയ്ക്ക് ആഭ്യന്തര കിരീടങ്ങള്‍ നേടി കൊടുത്തു.

യുവതാരത്തിനുള്ള കോപ ട്രോഫി യമാലിനും വനിതകളില്‍ ബാഴ്‌സലോണയുടെ വിക്കി ലോപ്പസിനും ലഭിച്ചു. മികച്ച കോച്ച് പുരുഷന്മാരില്‍ പിഎസ്ജിയുടെ ലൂയിസ് എന്റികെയും വനിതകളില്‍ ഇംഗ്ലണ്ടിന്റെ സറീന വിഗ്മാനും.

യാഷിന്‍ ട്രോഫി ഗോള്‍കീപ്പര്‍മാരില്‍ പിഎസ്ജിയുടെ ഡോണറുമ്മക്കും ചെല്‍സിയുടെ ഹന ഹാംപ്ടണും. ബെസ്റ്റ് സ്‌ട്രൈക്കര്‍ക്കുള്ള ഗെര്‍ഡ് മുള്ളര്‍ ട്രോഫി വിക്ടര്‍ യോക്കരസിനും ഇവാ പയോറിനും. മികച്ച ക്ലബ്ബായി പുരുഷന്മാരില്‍ പിഎസ്ജിയും വനിതകളില്‍ ആഴ്സണലും തെരഞ്ഞെടുത്തു.