കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്ത് കേസില്‍ ഏഴ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. കസ്റ്റംസ്, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ജിഎസ്ടി ഇന്റലിജന്‍സ്, എന്‍ഐഎ, ഐബി, ഡിആര്‍ഐ എന്നിവരാണ് അന്വേഷണ ചുമതല ഏറ്റെടുത്തത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഭൂട്ടാന്‍ പട്ടാളം ലേലം ചെയ്തതെന്ന വ്യാജേന കേരളത്തില്‍ മാത്രം 200ഓളം വാഹനങ്ങളാണ് വിറ്റതെന്ന് കസ്റ്റംസ് കണ്ടെത്തി. യഥാര്‍ത്ഥത്തില്‍ വിദേശത്ത് മോഷ്ടിച്ച വാഹനങ്ങളാണ് ഭൂട്ടാന്‍ വഴി കടത്തി ഇന്ത്യയിലെത്തിച്ചതെന്ന് സംശയിക്കുന്നു. വാഹനങ്ങള്‍ പൊളിച്ചുകെട്ടി റോഡ് മാര്‍ഗം കൊണ്ടുവന്നതും പരിവാഹന്‍ സൈറ്റില്‍ ക്രമക്കേടുകള്‍ നടത്തിയതിലും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കുണ്ടെന്ന സൂചനയുണ്ട്.
സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ പലരെയും ഇടനിലക്കാര്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയാണ് പ്രധാന കേന്ദ്രമെന്നും അന്വേഷണം വ്യക്തമാക്കുന്നു.