india

ബംഗളൂരു-മൈസൂരു ദേശീയപാതയില്‍ വാഹനാപകടം; രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

By webdesk14

May 29, 2023

ബംഗളൂരു- മൈസൂരു ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിന്‍ ഷാജഹാന്‍(21), മലപ്പുറം ആനയ്ക്കക്കല്‍ സ്വദേശി നിഥിന്‍(21) എന്നിവരാണ് മരിച്ചത്.

ഇന്നലെ രാവിലെ 8.30ഓടെ രണ്ടുപേരും യാത്രചെയ്ത ബൈക്ക് മൈസൂരു കലസ്താവടിയില്‍ ചരക്കുലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കെആര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.