kerala

കോഴിക്കോട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു

By webdesk14

May 10, 2023

കോഴിക്കോട്:എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. വെസ്റ്റ്ഹില്‍ സ്വദേശികളായ അതുല്‍ (24), മകനായ 2.5 വയസ്സുകാരന്‍ അന്‍വിക് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാല്‌പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 1.30യോടെയാണ് സംഭവം. കൊയിലാണ്ടിയിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങവെയാണ് അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ഒരു ഭാഗത്തേക്ക് തെറിച്ചുപോവുകയായിരുന്നു. പരിക്കേറ്റവര്‍ അപകടനില തരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കെ. മുരളീധരന്‍ എം പിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍. അതുലിന്റെ ഭാര്യ മായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.