Video Stories

ബൈക്ക് മോഷ്ടിച്ച 21കാരന്‍ പിടിയില്‍

By webdesk13

April 09, 2023

ബൈക്ക് മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ഈരാറ്റുപേട്ടയിലാണ് 21കാരന്‍ പിടിയിലായത്. ഇടുക്കി ഉപ്പുതുറ ചമ്പാരിയില്‍ വീട്ടില്‍ സാന്റോ വര്‍ഗീസിന്റെ മകന്‍ പ്രഭാതാണ് പിടിയിലായത്.

ഇയാള്‍ കഴിഞ്ഞ ദിവസം വാഗമണ്‍ കുരിശുമല ഭാഗത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പിന്നാലെയാണ് പ്രതി പിടിയിലായത്.