Film

നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് വിവാദം: ‘മാപ്പ് പറയില്ല’ യൂട്യൂബര്‍ ആര്‍.എസ് കാര്‍ത്തിക്

By webdesk17

November 08, 2025

ചെന്നൈ: നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന്, ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ ആര്‍.എസ് കാര്‍ത്തിക് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി. തന്റെ ചോദ്യത്തില്‍ തെറ്റില്ലെന്നും അത് ഒരു പിആര്‍ സ്റ്റണ്ട് ആണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്താ സമ്മേളനത്തിനിടെ ഗൗരി കിഷനോട് ”ഭാരം എത്രയാണ്?” എന്ന യൂട്യൂബറുടെ ചോദ്യത്തിന് ‘ഇത് സിനിമയുമായി ബന്ധപ്പെട്ട ചോദ്യം അല്ല. ഒരു നടനോടും ഇത്തരമൊരു ചോദ്യം ചോദിക്കുമോ?” എന്ന് മറുപടി നല്‍കി.

സംഭവം വ്യാപകമായ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. യൂട്യൂബര്‍ പിന്നീട് പ്രതികരിക്കുമ്പോള്‍ ”നായിക നായകനെ എടുത്തത് എങ്കില്‍ നായകന്റെ ഭാരം കുറിച്ച് ചോദിച്ചേനെ” എന്നായിരുന്നു ന്യായീകരണം. ”ട്രംപിനെ കുറിച്ചോ, മോദിയെ കുറിച്ചോ സ്റ്റാലിനേ കുറിച്ചോ ഇവരോട് ചോദിക്കാന്‍ ആകുമോയെന്നും യൂട്യൂബര്‍ ചോദിക്കുന്നു.

നടിയെ പിന്തുണയ്ക്കാതിരുന്ന സംവിധായകന്‍ അബിന്‍ ഹരിഹരനും നടന്‍ ആദിത്യ മാധവനുമെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.

അദേഴ്‌സ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.

ഗൗരിക്ക് പിന്തുണയായി ഗായിക ചിന്മയി, നിരവധി സിനിമാതാരങ്ങളും ആരാധകരും രംഗത്തെത്തി. ”ആരാണെങ്കിലും, എവിടെയാണെങ്കിലും ബോഡി ഷെയ്മിങ് തെറ്റാണ്” എന്നും ഗൗരിക്കൊപ്പമെന്നും അമ്മ സംഘടനയും വ്യക്തമാക്കി.