പാലക്കാട് വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ബോംബ് ഭീഷണി. എല്‍ടിടിഇയുടെയും ഐഎസ്‌ഐയുടെയും ഡിഎംകെയുടെയും ഇ മെയില്‍ വഴി പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.
ഓപ്പറേഷന്‍ സിന്ദൂറിനുള്ള മറുപടിയാണെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. ഉച്ചയ്ക്ക് 1.50 ന് സ്‌ഫോടനുമുണ്ടാകുമെന്നും ആളുകളെ മാറ്റണമെന്നുമാണ് സന്ദേശം. രാവിലെ 9.40 നാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡുകളും പൊലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.