kerala

കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

By nazmiya nazreen

June 21, 2025

കൈകൂലിക്കേസില്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷന്‍ ഓഫീസര്‍ സുരേഷ് ബാബുവിനെയാണ് അധ്യാപക പുനര്‍നിയമനത്തിനായി കൈക്കൂലി വാങ്ങിയതില്‍ കോട്ടയം വിജിലന്‍സാണ് അറസ്റ്റ് ചെയ്തത്.

ഫയലുകള്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പരാതിക്കാരില്‍ നിന്നും പ്രതികള്‍ ഒന്നര ലക്ഷം രൂപ കൈകൂലി വാങ്ങിയെന്നാണ് കേസ്. വടകര സ്വദേശിയായ മുന്‍ അധ്യാപകന്‍ വിജയന്‍ നേരത്തെ പിടിയിലായിരുന്നു.